ഉയരം 360 അടി, വിതി 235 അടി; അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിൻ്റെ വിവരങ്ങൾ പങ്കുവച്ച് ട്രസ്റ്റ്

By Web TeamFirst Published Dec 18, 2020, 4:15 PM IST
Highlights

ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വ ഹിന്ദു പരിഷദ് രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങളിലെ 110 ദശലക്ഷം കുടുംബങ്ങളില്‍ സന്ദര്‍ശിച്ച് സംഭാവന സ്വീകരിക്കും.
 

അയോധ്യ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം വെളിപ്പെടുത്തി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന് 360 അടി ഉയരമുണ്ടാകുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്രത്തിന് 235 അടി വീതിയുണ്ടാകും. ശിഖരത്തിന് മാത്രം 165 അടി ഉയരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ ഭാരപരിശോധനയില്‍ പരാജയപ്പെട്ടികുന്നു. ഈ വിഷയം നിരവധി വിദഗ്ധര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ഏക്കറില്‍ ക്ഷേത്ര മതില്‍ നിര്‍മ്മിക്കും. നാല് ലക്ഷം ക്യുബിക് അടി കല്ല് നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലുകള്‍ വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വ ഹിന്ദു പരിഷദ് രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങളിലെ 110 ദശലക്ഷം കുടുംബങ്ങളില്‍ സന്ദര്‍ശിച്ച് സംഭാവന സ്വീകരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കും.

പണം നിര്‍മ്മാണത്തിന് തടസ്സമാകില്ല. പണമിടപാടുകള്‍ സുതാര്യമായിരിക്കും. 100, 1000 രൂപയുടെ റെസീപ്റ്റുകളായിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
 

click me!