ജാദവ്പൂർ സർവകലാശാലയില്‍ സംഘർഷം; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ക്യാമ്പസില്‍ തടഞ്ഞു

Published : Sep 19, 2019, 09:29 PM ISTUpdated : Sep 19, 2019, 09:31 PM IST
ജാദവ്പൂർ സർവകലാശാലയില്‍ സംഘർഷം; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ക്യാമ്പസില്‍ തടഞ്ഞു

Synopsis

ജാദവ്‍പൂർ സർവകലാശാലയിൽ നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. 

ദില്ലി: പശ്ചിമബംഗാളിലെ ജാദവ്‍പൂർ സർവകലാശാലയിൽ സംഘർഷം. ക്യാമ്പസിൽ നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. 

എബിവിപി പ്രവർത്തകരാണ് ബാബുൽ സുപ്രിയോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ക്ഷണിച്ചിട്ടില്ലെന്നാണ് ഇടതു വിദ്യാർത്ഥികൾ പറയുന്നത്. എസ്എഫ്ഐ, എഐഎസ്എഫ് വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തുവെന്ന് മന്ത്രി ആരോപിച്ചു. അരമണിക്കൂറോളം സംഘർഷം തുടർന്നു. പിന്നീട് എബിവിപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ബാബുൽ സുപ്രിയോ മടങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി