മാവോയിസ്റ്റ് ഭീഷണി; മലേറിയ ബാധിച്ച കൈക്കുഞ്ഞിനെ ചികിത്സിച്ച് സി ആര്‍ പി എഫ് ഡോക്ടര്‍

By Web TeamFirst Published May 17, 2019, 5:18 PM IST
Highlights

കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും ഒരാഴ്ചക്കുള്ളില്‍ കുഞ്ഞ് സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. 

ബസ്തര്‍(ഛത്തീസ്ഡഢ്): മാവോയിസ്റ്റ് ഭീഷണി അവഗണിച്ച് മലേറിയ ബാധിച്ച പിഞ്ചുകുഞ്ഞിന് ചികിത്സ നല്‍കി സി ആര്‍ പി എഫ് ഡോക്ടര്‍. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തറിലാണ് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകാതിരുന്നത്. ഈ സാഹചര്യത്തിലാണ്  സി ആര്‍ പി എഫ് ഡോക്ടര്‍ കുട്ടിയെ ചികിത്സിച്ചത്.

കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും ഒരാഴ്ചക്കുള്ളില്‍ കുഞ്ഞ് സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. 

മലേറിയ ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിനെ മാവോയിസ്റ്റ് ഭീഷണി ഭയന്നാണ് മാതാപിതാക്കള്‍ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നത്. മാവോയിസ്റ്റ് സ്വാധീനം ശക്തമായ ബസ്തര്‍ മേഖലയില്‍ സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാണ്.

എന്നാല്‍ പ്രദേശവാസികള്‍ക്ക് സ്വന്തം കുടുംബത്തേക്കാള്‍ അടുപ്പം മാവോയിസ്റ്റുകളോട് ആണെന്ന് സി ആര്‍ പി എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ഭാസ്കര്‍ റാവു പറഞ്ഞു. വെള്ളം, കാട്, ഭൂമി (ജല്‍, ജംഗല്‍, സമീന്‍) എന്ന പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് ബസ്തര്‍ നിവാസികള്‍ എന്നും കപട മാവോയിസ്റ്റുകള്‍ക്കിടയില്‍ നിഷ്കളങ്കരായ മനുഷ്യര്‍ ജീവിക്കാന്‍ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!