രാജ്യത്തെ എല്ലാ കാറുകളിലും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; പിന്നിലെ സീറ്റുകളിലും ബെൽറ്റിട്ടില്ലെങ്കിൽ അലാറം

Published : Mar 12, 2024, 09:29 PM IST
രാജ്യത്തെ എല്ലാ കാറുകളിലും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; പിന്നിലെ സീറ്റുകളിലും ബെൽറ്റിട്ടില്ലെങ്കിൽ അലാറം

Synopsis

നിലവിൽ പിന്നിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.  

മുംബൈ: കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പിന്നിലെ സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനം കാറുകളിൽ ഉടൻ സ്ഥാപിക്കാൻ ​ഗതാ​ഗത മന്ത്രാലയം വിജ്ഞാപനമിറക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംവിധാനം നടപ്പാക്കാനായി കാർ നിർമാണ കമ്പനികൾക്ക് ആറുമാസം കാലയളവ് നൽകും. നിലവിൽ മുൻ സീറ്റുകളിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മാത്രമാണ് മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുക.

ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെൽറ്റ് ഉറപ്പാക്കാൻ നിർദേശമുണ്ടായത്. മൂന്ന് ബെൽറ്റ് പോയിന്റുകളും ആറ് എയർബാ​ഗുകളും ഉറപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, നടപ്പാക്കുന്നത് വൈകി. നിലവിൽ പിന്നിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സി.ജെ. റോയിയുടെ മരണത്തിന് കാരണം 'നികുതി ഭീകരത'യോ...; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു ബിസിനസ് പ്രമുഖന്‍റെ മരണം
ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണി, കുവൈറ്റ്- ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു