
ദില്ലി:ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്തു.പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയതിന് അദ്ദേഹത്തിനെതിര കേസെടുത്തിരുന്നു.കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Delhi | AAP Gujarat chief Gopal Italia detained from NCW office by Delhi Police https://t.co/qSkvPOJqPD pic.twitter.com/LKjdiDbvSn
ദേശീയ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകര്‍ പ്രതിഷേധിച്ചു.എല്ലാ ആംആദ്മി ഗുണ്ടകളും തൻ്റെ ഓഫീസിന് മുന്നിൽ എന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ ട്വീറ്റ് ചെയ്തു
'ബിജെപി നേതാക്കൾ തന്നെ വന്നു കാണുന്നുണ്ട്, അവർ ആം ആദ്മി ജയിക്കണമെന്നാഗ്രഹിക്കുന്നു'; കെജ്രിവാൾ
ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും ആം ആദ്മി പാർട്ടിയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവരാണ് ആ നേതാക്കളെല്ലാം. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളിൽ പോസ്റ്ററുകൾ പതിച്ചവർ ചെകുത്താന്റെ സന്തതികളാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
"പല ബിജെപി നേതാക്കളും പ്രവർത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് എന്നോട് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ പാർട്ടി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ബിജെപി പ്രവർത്തകരും നേതാക്കളും ആം ആദ്മി പാർട്ടിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നു," കെജ്രിവാൾ ഗുജറാത്തിൽ ഒരു റാലിയിൽ പറഞ്ഞു. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ, ഗോത്രവർഗക്കാർ കൂടുതലുള്ള വൽസാദ് ജില്ലയിലായിരുന്നു റാലി.
ബിജെപിയുടെ 27 വർഷത്തെ അഹങ്കാരമാണ് തകർക്കേണ്ടത്. നിങ്ങൾക്ക് നിങ്ങളുടേതായ കാര്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാം, നിങ്ങൾ ഞങ്ങളോടൊപ്പം ചേർന്നാൽ അവർ നിങ്ങളെ തകർക്കും. നിങ്ങൾ അവിടെ നിൽക്കൂ, പക്ഷേ ബിജെപിയെ പരാജയപ്പെടുത്താൻ രഹസ്യമായി പ്രവർത്തിക്കൂ. കോൺഗ്രസ് പ്രവർത്തകരോട് പറയാനുള്ളത് നിങ്ങൾ ഭയപ്പെടേണ്ടതില്ല എന്നാണ്. നിങ്ങളുടെ പാർട്ടി വിട്ട് എഎപിയിൽ ചേരൂ, നിങ്ങളുടെ പാർട്ടിയെ മറക്കൂ," കെജ്‌രിവാൾ പറഞ്ഞു. രാക്ഷസരെ തുടച്ചുനീക്കാൻ ആം ആദ്മി പാർട്ടിക്കൊപ്പം ചേരൂ എന്നാണ് കെജ്രിവാൾ വോട്ടർമാരോട് ആഹ്വാനം ചെയ്തത്.