ക്യാബിനിൽ പുക: സ്‌പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

Published : Oct 13, 2022, 01:48 PM IST
ക്യാബിനിൽ പുക: സ്‌പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

Synopsis

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരന്‍റെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു

ഹൈദരാബാദ്: ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരന്‍റെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോവയില്‍ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ  തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു. സ്‌പൈസ്‌ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പുക നിറഞ്ഞ ക്യാബിന്റെ ഫോട്ടോയും ഹൈദരാബാദ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തുന്ന വിമാനത്തിന്റെ രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അടുത്ത കാലത്തായി സ്‌പൈസ്‌ജെറ്റ് സാമ്പത്തികവുമായും മറ്റും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനിടെയാണ് അടിയന്തര ലാന്‍റിംഗ് പ്രശ്നം. ഒക്‌ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂ എന്നാണ് സ്‌പൈസ്‌ജെറ്റിന് നിർദേശം നൽകിയിരിക്കുന്നത്.

മോദി സർക്കാറിന്റെ പരിഷ്ക്കാരം അത്ഭുതകരമെന്ന് ഐ എം എഫ്

നിയമ​ലംഘനത്തിലെ നടപടികൾ കർശനമാക്കി, പുതിയ ​ഗതാ​ഗത സംസ്കാരം സൃഷ്ടിക്കും: ട്രാൻസ്പോർട്ട് കമ്മീഷണർ
 

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം