
മംഗളൂരു: പബ്ബിൽ വിദ്യാർഥികൾ കയറിയെന്നാരോപിച്ച് മംഗളൂരുവിലെ പബ്ബിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ സംഘർഷമുണ്ടാക്കി. സംഭവത്തെ തുടർന്ന് പബ്ബിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പ്രശ്നമുണ്ടാക്കിയവർക്കെതിരെ ആരോപണവുമായി പബ് മാനേജ്‌മെന്റ് രംഗത്തെത്തി. എന്നാൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് സുരക്ഷ വർധിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശി കുമാർ പറഞ്ഞു.
തിങ്കളാഴ്‌ച രാത്രി ബൽമട്ട റോഡിലെ റീസൈക്കിൾ പബ്ബിൽ എത്തിയ ബജ്‌റംഗ്ദൾ അകത്ത് പാർട്ടിയിൽ പങ്കെടുത്ത30-ഓളം വിദ്യാർത്ഥികളുടെ പ്രായത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. പബ് മാനേജർ വിദ്യാർത്ഥികളോട് പ്രായം ചോദിച്ചപ്പോൾ വിദ്യാർത്ഥികൾ പബ്ബിൽ നിന്ന് പോയെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ പബ്ബിനുള്ളിൽ ഒരു വിദ്യാർത്ഥിയും ആക്രമിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്നും ബജ്‌റംഗ്ദൾ പ്രവർത്തകർ പബ്ബിന് പുറത്താണെന്ന് ബൗൺസർമാർ പറഞ്ഞെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാർത്ഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; എസ്എച്ച്ഒയ്ക്ക് പരാതി നൽകി രക്ഷിതാവ്
പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിപബ്ബിലെ 18 വിദ്യാർത്ഥികളിൽ എട്ട് പേരും 21 വയസ്സിന് താഴെയുള്ളവരാണെന്നും അവർക്ക് മദ്യം നൽകാനാവില്ലെന്നും പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും സ്ഥലം വിടാൻ നിർബന്ധിക്കുകയും ചെയ്ത ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് മുനീർ കാട്ടിപ്പള്ള പറഞ്ഞു.
അതേസമയം, പാർട്ടി നടത്തിയ വിദ്യാർഥികൾക്കുനേരെ ആക്രമണമുണ്ടായെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. പെൺകുട്ടികളെ അപമാനിക്കുകയും പാർട്ടിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തെന്ന് അവർ ആരോപിച്ചു. കഴിഞ്ഞ ദിവസം മംഗളൂരുവിലെ കോളേജിൽ വിദ്യാർഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതേ കോളേജിലെ വിദ്യാർഥികളാണ് പാർട്ടി നടത്തിയതെന്നും അത് തടയാനാണ് എത്തിയതെന്നും ബജ്‌റംഗ്ദൾ നേതാക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam