ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ

Published : Dec 30, 2025, 12:37 PM IST
jammu kashmir police

Synopsis

ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. സാമുദായിക സംഘർഷമാക്കി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ. രജിസ്റ്റർ ചെയ്യാത്ത ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് വിലക്ക്

കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘർഷമാക്കി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഓൺലൈൻ വാർത്താ പോർട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്.

കിഷ്‌ത്വാർ ജില്ലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, സോഷ്യൽ മീഡിയ വാർത്താ ഹാൻഡിലുകളുടെയും ലിസ്റ്റ് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കിഷ്ത്വാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വിലക്ക് ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.

കാട്ടിൽ നിന്ന് തടി കൊണ്ടുവരികയായിരുന്ന സംഘത്തിൻ്റെ പക്കൽ നിന്നും ഒരു തടി മദ്രസയ്ക്ക് സമീപം വീണതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്‌പരമുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നിരവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ ബിഎൻഎസ് 125, 125(എ), 191(2) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവാവ് നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സാമുദായിക കലാപത്തിനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 353 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
7 വർഷത്തെ പ്രണയം, പ്രിയങ്കാ ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവി വധു ഫോട്ടോഗ്രാഫറും നിർമ്മാതാവും