
ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഇത് കേട്ട് ഓടിച്ചെന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam