ബന്ദിപ്പോരയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നു പേരെ ഭീകരർ വെടിവച്ചു കൊന്നു

By Web TeamFirst Published Jul 8, 2020, 10:55 PM IST
Highlights

ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്

ബന്ദിപ്പോര: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹത്തിന്റെ കടയുടെ മുന്നിൽ വച്ചാണ് ആക്രമണം നടന്നത്. 

click me!