'ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ'; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

Published : Mar 17, 2023, 05:12 AM IST
'ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ'; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

Synopsis

ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷൻസാണ് ജീവനക്കാർക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാർക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് കമ്പനി ലിങ്കഡ്ഇന്നിൽ ഷെയർ ചെയ്യുകയും ചെയ്തു. 

ബം​ഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു ആസ്ഥാനമായ കമ്പനി. ​ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷൻസാണ് ജീവനക്കാർക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാർക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് കമ്പനി ലിങ്കഡ്ഇന്നിൽ ഷെയർ ചെയ്യുകയും ചെയ്തു. 

അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാർച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യൻസിലെ എല്ലാ ജീവനക്കാർക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാൽ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനി പറയുന്നു. "Surprise Holiday: Announcing the Gift of Sleep" എന്ന തലക്കെട്ടോടെയാണ് മെയിൽ. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നവർ എന്ന നിലയിൽ ഉറക്കദിന ആഘോഷത്തെക്കുറിച്ചും കമ്പനി പരി​ഗണിക്കുന്നു. മറ്റ് ഏതൊരു അവധിയും എടുക്കുന്നതുപോലെ എച്ച് ആർ പോർട്ടലിലൂടെ ഈ അവധിക്കും നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പനി പറഞ്ഞിട്ടുണ്ട്. 

ഇതാദ്യമായല്ല  ഇങ്ങനെയുള്ള വേറിട്ട ആനുകൂല്യം കമ്പനി ജീവനക്കാർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം ജീവനക്കാർക്കായി "Right to Nap policy" കമ്പനി അവതരിപ്പിച്ചിരുന്നു. ജോലിസമയത്ത് 30 മിനിറ്റ് ജീവനക്കാരെ ഉറങ്ങാൻ അനുവദിക്കുന്നതാണ് ഈ നയം.  ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ചർച്ചയാകുന്നത്.  ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ  ഉറക്ക ദിനം ആചരിച്ച് വരുന്നു. 2008 മുതൽ വേൾഡ് സ്ലീപ്പ് സൊസൈറ്റിയുടെ വേൾഡ് സ്ലീപ് ഡേ കമ്മിറ്റി, വേൾഡ് അസോസിയേഷൻ ഓഫ് സ്ലീപ്പ് മെഡിസിൻ, 2008 മുതൽ സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ് വേൾഡ് സ്ലീപ്പ് ഡേ. മരുന്ന്, വിദ്യാഭ്യാസം, സാമൂഹിക വശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ദിനം അവബോധം സൃഷ്ടിക്കുന്നു. 

Read Also: അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതൽ ; പഠനം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം