അമ്പത് പൈസ തിരിച്ചടച്ചില്ല; വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക്

Published : Dec 15, 2019, 07:27 PM IST
അമ്പത് പൈസ തിരിച്ചടച്ചില്ല; വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക്

Synopsis

കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കിൽ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു.

ജയ്പൂർ: അമ്പത് പൈസ തിരിച്ചടക്കാത്തതിന് പിന്നാലെ ബാങ്ക് ജീവനക്കാർ രാത്രിയിൽ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് ജീവനക്കാരെത്തി നോട്ടീസ് പതിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

നട്ടെല്ലിന് അസുഖ ബാധിതനായ ജിതേന്ദ്രക്ക് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ അടക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് പതിപ്പിച്ചത്. അതേസമയം, കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കിൽ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്‌മീരിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 4,200-ലധികം പുസ്‌തകങ്ങൾ പിൻവലിച്ചെന്ന് സർക്കാർ
രാഷ്ട്രപതിയുടെ എ.ഡി.സിയായി മൂന്ന് വർഷത്തെ സേവനം; രാജ്യത്തിൻ്റെ മനംകവർന്ന മേജർ ഋഷഭ് സിങ് സർവീസിൽ നിന്ന് നേരത്തെ വിരമിച്ചു