വഴിവിളക്കായത് ഗാന്ധിജിയുടെ ആശയങ്ങൾ, ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Published : Mar 12, 2024, 11:39 AM ISTUpdated : Mar 12, 2024, 11:47 AM IST
വഴിവിളക്കായത് ഗാന്ധിജിയുടെ ആശയങ്ങൾ, ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Synopsis

ഗാന്ധിജിയുടെ ആശയങ്ങൾ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവർത്തനമെന്നാവും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയത്.

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915ൽ തിരികെയെത്തിയതിന് ശേഷം മഹാത്മാ ഗാന്ധി ആദ്യമായി സ്ഥാപിച്ച കൊച്ച്രബ് ആശ്രമത്തിലെ പുനർ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് വിദ്യാപീഠത്തിന്റെ സംരക്ഷണയിലാണ് ഈ ആശ്രമം നിലവിലുള്ളത്. ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു തങ്ങളെ നയിച്ചതെന്നാണ് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഗാന്ധിജിയുടെ ആശയങ്ങൾ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവർത്തനമെന്നാവും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയത്. നിലവിൽ അഞ്ച് ഏക്കർ ഭൂമിയിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് വിശാലമാക്കാനും പുനരുദ്ധാരണത്തിനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

സബർമതി ആശ്രമം സദാ ഊർജ്ജം നൽകുന്ന ഒരിടമാണ്. അവസരം ലഭിക്കുമ്പോഴൊക്കെ ഇവിടെ വരുമ്പോഴെല്ലാം തന്നെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും ഇന്നും അനുഭവിക്കാൻ സാധിക്കും. സബർമതി ആശ്രമത്തിന്റെ പുനരുദ്ധാരണത്തിന്റെ ശിലാസ്ഥാപനം ചെയ്യാൻ സാധിച്ചു. ഗാന്ധിജിയുടെ ആദ്യ ആശ്രമം പുനർ നിർമ്മാണത്തിന് ശേഷം തുറന്നു നൽകുകയാണ്. ഗാന്ധിജി രണ്ട് വർഷത്തോളം ഇവിടെ താമസിച്ച് പല രീതിയിലുള്ള നൈപുണ്യങ്ങളും നേടിയ ശേഷമാണ് സബർമതിയിലേക്ക് പോയത്. അക്കാലത്തെ ഗാന്ധിജിയുടെ ജീവിതം എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് പുനർ നിർമ്മിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ‍ർവീസ് റദ്ദാക്കുമോയെന്ന സംശയം, കാത്തിരിപ്പിന് തയ്യാറാകാൻ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്