
മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ (Smriti Irani) മകൾക്കെതിരെ പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. മകൾ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോൾസ് കഫേ ആന്‍ഡ് ബാറിനെതിരെയാണ് നോട്ടീസ്. വടക്കൻ ഗോവയിയിലാണ് ഈ ബാര്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ മാസമാണ് ബാറിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയത്. എന്നാല്‍, 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നതെന്നാണ് ഒരു അഭിഭാഷകന്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും വിവരാവകാശ പ്രവർത്തകനായ ഐറിസ് റോഡ്രിഗസ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്‍റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. റെസ്റ്റോറന്‍റുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കാവു എന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്തെന്നും പരാതിയിലുണ്ട്. വിശദീകരണം തേടിയാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിരിക്കുന്നത്.
'കാപട്യം സിന്ദാബാദ്': ദേശീയ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
ദില്ലി; രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാക്പോര് മുറുകുന്നു. സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതൽ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദർശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു.യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാ രമേശ് രംഗത്തെത്തി.കാപട്യം സിന്ദാബാദെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam