ബാരാമതിയിൽ വീണ്ടും വിമാനാപകടം; പരിശീലന പറക്കലിനിടെ റൺവേയിൽനിന്ന് തെന്നിമാറി; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Aug 09, 2026, 03:45 PM IST
baramati aircraft crash

Synopsis

ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. പരിശീലന പറക്കലിനായുള്ള സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ ഇത് പരാജയപ്പെടുകയും പിന്നാലെ റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്.

പൂണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽനിന്ന് തെന്നിനീങ്ങിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നും വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. പരിശീലന പറക്കലിനായുള്ള സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ ഇത് പരാജയപ്പെടുകയും പിന്നാലെ റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്.

ക്യാപ്റ്റൻ ചിരാ​ഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുകളൊന്നും ഇല്ലെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ സന്ദീപ് സിങ് ​ഗിൽ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിൽ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ അടക്കം അഞ്ചുപേർ മരിച്ചത്. ഇതിനുപിന്നാലെ ബാരാമതിയിൽ മറ്റൊരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണ സംഭവവുമുണ്ടായി. മേയ് 13-നായിരുന്നു ഈ സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കര്‍ണാടകയിൽ പുനഃസംഘടനയെ തുടര്‍ന്ന് ആരും രാജിവെച്ചിട്ടില്ല; വനിതകളെയും മുതിർന്നവരെയും പരിഗണിക്കുമെന്ന് കെപിസിസി
രാഹുലിന്റെ പരിപാടി 'ഫ്ലോപ്പ് ഷോ'; യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുപി മന്ത്രി ഡാനിഷ് അൻസാരി