രാഹുലിന്റെ പരിപാടി 'ഫ്ലോപ്പ് ഷോ'; യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുപി മന്ത്രി ഡാനിഷ് അൻസാരി

Prabeesh PP   | CMS
Published : Aug 09, 2026, 02:17 PM IST
Danish Azad Ansari, Rahul Gandhi and Yogi Adityanath

Synopsis

ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി പ്രയാഗ്‌രാജിൽ രാഹുൽ ഗാന്ധി നടത്തിയ വിദ്യാർത്ഥി സംവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പരിപാടി ഒരു 'ഫ്ലോപ്പ് ഷോ' ആയിരുന്നുവെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി: പ്രയാഗ്‌രാജിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തിയ സംവാദ പരിപാടി പൂർണ പരാജയം ആയിരുന്നുവെന്ന് ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഹുലിന്റെ പരിപാടി ഒരു 'ഫ്ലോപ്പ് ഷോ' ആയിരുന്നg എന്നായിരുന്നു അൻസാരി പരിഹസിച്ചത്.

രാജ്യത്തെ യുവജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പമാണ് നിലകൊള്ളുന്നതെന്ന് ഡാനിഷ് അൻസാരി അവകാശപ്പെട്ടു. സർക്കാർ പദ്ധതികളുടെയെല്ലാം പ്രയോജനം ഒരു വിവേചനവും കൂടാതെ യുവാക്കൾക്ക് ലഭിക്കുന്നുണ്ട്. ഈ ജനപിന്തുണയിൽ വിറളിപൂണ്ടാണ് രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരംഗ യാത്രയുമായി താരതമ്യം

രാഹുലിന്റെ പരിപാടിയെ ബിജെപി ന്യൂനപക്ഷ മോർച്ച അടുത്തിടെ സംഘടിപ്പിച്ച തിരംഗ യാത്ര'യുമായി മന്ത്രി താരതമ്യം ചെയ്യുകയും ചെയ്തു. മുസ്ലിം യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ബിജെപി ഈ യാത്ര സംഘടിപ്പിച്ചത്. ഈ നീക്കം വലിയ വിജയമായിരുന്നു. തിരംഗ യാത്രയിൽ മുസ്ലിം യുവാക്കളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് മുസ്ലിം സമുദായം ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്നാണ്. രാഹുലിന്റെ പരിപാടി പരാജയപ്പെട്ടതും ബിജെപിയുടെ പരിപാടി വിജയിച്ചതും ഒരേ കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം; രാമനിൽ വിശ്വസിക്കുന്ന സാധാരണക്കാർ ആശങ്കാകുലരാണെന്ന് ഖാർഗെ
ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് ശ്മശാനത്തിൽ പൂജ; നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെട്ട് മൂന്നുപേർ