ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക 

Published : Feb 16, 2024, 01:40 PM ISTUpdated : Feb 16, 2024, 01:49 PM IST
ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക 

Synopsis

അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് കോൺഗ്രസ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്.ഇതിലൂടെ സംസ്ഥാനത്തിന്‍റെ ഖജനാവിന് വലിയ ലാഭമുണ്ടാകുമെന്ന് കണക്കുകൂട്ടൽ. 

ബംഗ്ലൂരു : കർണാടകയിൽ ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും. ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്.

3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്. 27,000 കോടി മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. കർഷകരുടെ കടുത്ത എതിർപ്പിനിടെ ബിജെപി സ‍ർക്കാർ കൊണ്ടുവന്ന പുതിയ കാർഷികനിയമങ്ങൾ പിൻവലിച്ച് പഴയ നിയമം തന്നെ നിലനിർത്തും. ഗ്രാമീണ വനിതകൾക്കായി സംസ്ഥാനത്തെമ്പാടും സർക്കാർ സഹായത്തോടെ കഫേ ഹോട്ടലുകൾ, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്, ചിക്കമഗളുരുവിൽ സ്പൈസസ് പാർക്ക് എന്നിവയും സ്ഥാപിക്കും എന്നിങ്ങനെ നിരവധി ജനപ്രിയപ്രഖ്യാപനങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. 

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി