'6500 കോടി ബിജെപി അക്കൗണ്ടിൽ, ഒന്നും മരവിപ്പിച്ചില്ല, കോൺഗ്രസിന്റേത് സാധാരണക്കാരുടെ പണം': കെസി വേണുഗോപാൽ

Published : Feb 16, 2024, 12:39 PM ISTUpdated : Feb 16, 2024, 12:47 PM IST
'6500 കോടി ബിജെപി അക്കൗണ്ടിൽ, ഒന്നും മരവിപ്പിച്ചില്ല, കോൺഗ്രസിന്റേത് സാധാരണക്കാരുടെ പണം': കെസി വേണുഗോപാൽ

Synopsis

'ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ല.'

ദില്ലി : ലോക്സഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി. അനധികൃതമായ ഇലക്ട്രല്‍ ബോണ്ടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടി മറികടക്കാനുള്ള ബിജെപി ശ്രമമാണ് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കലിലൂടെ നടക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരായ പ്രവ‍‍ര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോൺഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ജനാധിപത്യപരമായ രീതിയിൽ ഇതിനെതിരെ പോരാടും. നിയമനടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 

Not just the Congress party’s accounts, but India’s democracy has been frozen.

Barely a month before the 2024 elections, the Government chooses to stop the principal opposition party from carrying out ANY financial transactions - on totally flimsy grounds.

When one avenue to…

— K C Venugopal (@kcvenugopalmp) February 16, 2024 >

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാ‍ര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കാൻ അറിയിച്ചു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ല. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെടുന്നത്. ക്രൗണ്ട് ഫണ്ടിങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കാൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഇന്ത്യയിലെ ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. അധികാരം ബിജെപി സർക്കാരിനെ മത്ത് പിടിപ്പിച്ചു. ഭാവിയില്‍ തെര‍ഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് പറയുന്നത് ഇത് കൊണ്ടാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. മോദി കോണ്‍ഗ്രസിനെ ഭയക്കേണ്ടതില്ലെന്ന് രാഹുല്‍ഗാന്ധിയും പ്രതികരിച്ചു.  പണമല്ല ജനങ്ങളാണ് കോണ്‍ഗ്രസിന്‍റെ ശക്തി. ഏകാധിപത്യത്തിന് മുന്നില്‍ തലകുനിക്കില്ല. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ പോരാടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി