
ഒഡീഷ: ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ക്ഷേത്രത്തിന് സംഭാവന ചെയ്ത് യാചകസ്ത്രീ. തുല ബെഹ്റ എന്ന സ്ത്രീയാണ് തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ ഫുൽബാനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന നൽകിയത്. 40 വർഷമായി ഫുൽബാനി നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷാടനം നടത്തുകയാണ് തുലാ ബെഹ്‌റ. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു ഇവരുടെ ഭർത്താവ്. പിന്നീട് ഭർത്താവ് മരിച്ചു.
കടുത്ത ജഗന്നാഥ ഭക്തയായ ഇവർ ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് പിന്നീട് കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച ധനു സംക്രാന്തി ദിനത്തിൽ, തന്റെ വരുമാനമായ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മിറ്റിക്ക് സംഭാവന നൽകി. "മാതാപിതാക്കളോ കുട്ടികളോ ഇല്ല. ഭിക്ഷാടനത്തിലൂടെ എന്റെ ബാങ്ക് അക്കൗണ്ടിൽ സ്വരൂപിച്ച പണമെല്ലാം ജഗന്നാഥന് ദാനം ചെയ്യുന്നു," തുല പറഞ്ഞു.
ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഈ തുക ഇപയോഗിക്കണെമന്നും ഇവർ ഭാരവാഹികളോട് അഭ്യർത്ഥിച്ചു. "അവർ എന്നെ സമീപിച്ചപ്പോൾ, നിന്ന് പണം വാങ്ങാൻ ഞാൻ മടിച്ചു. പക്ഷേ, അവർ നിർബന്ധിച്ചപ്പോൾ ഞങ്ങൾ അത് സ്വീകരിക്കാൻ തീരുമാനിച്ചു," കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. യാചകയായ സ്ത്രീയുടെ ജീവകാരുണ്യപ്രവർത്തനത്തെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് നെറ്റിസൺസ്. ക്ഷേത്ര ഭാരവാഹികളും ഫുലെയെ ആദരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam