ബംഗാളില്‍ ബിജെപി ഉപാധ്യക്ഷന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം, വീഡിയോ

Published : Nov 25, 2019, 04:40 PM ISTUpdated : Nov 25, 2019, 05:15 PM IST
ബംഗാളില്‍ ബിജെപി ഉപാധ്യക്ഷന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം, വീഡിയോ

Synopsis

കാറിലെത്തിയ ജോയ് പ്രകാശിനെ ഒരുസംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡിൽവച്ച് മർദ്ദിക്കുന്നതിന്റെയും ചവിട്ടി കുഴിൽ വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ‌പുറത്തുവിട്ടിടുണ്ട്.

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് തൃണമൂല്‍ 
കോൺ​ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം. തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ജോയ് പ്രകാശിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചവിട്ടിവീഴ്ത്തി കുഴിയിലിടുകയും ചെയ്തത്.

കാറിലെത്തിയ ജോയ് പ്രകാശിനെ ഒരുസംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡിൽവച്ച് മർദ്ദിക്കുന്നതിന്റെയും ചവിട്ടി കുഴിയിൽ വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ‌പുറത്തുവിട്ടിടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് അക്രമികളെ പിന്തിരിപ്പിച്ചത്.

"

ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.  


 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം