
വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയ്ക്ക് വളർത്തുനായ്ക്കളോട് അഗാധമായ ഇഷ്ടമാണുള്ളത്. നായയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട മിറ എന്ന നായെ ദത്തെടുക്കാൻ അദ്ദേഹം തന്റെ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു. ഒൻപത് മാസം പ്രായമുള്ള ലാബ്രഡോർ നായുടെ ഫോട്ടോയും ഒപ്പം ചേർത്തിട്ടുണ്ട്.
''ഉപേക്ഷിക്കപ്പെട്ട നായ്ക്കൾ വ്യത്യസ്തമായ പലതരം ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. വളർത്തിയവർ ഉപേക്ഷിച്ച് പോയ ഈ പാവം നായയെ ഓർത്ത് എന്റെ മനസ്സ് വേദനിക്കുകയാണ്. അവളുടെ കണ്ണുകളിലെ ദയവ് നോക്കൂ, അവളുടെ വീട്ടുകാരെ കണ്ടെത്താൻ ഞാൻ നിങ്ങളുടെ സഹായം അപേക്ഷിക്കുകയാണ്.'' രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.