
കൊൽക്കത്ത: സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബംഗാളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ അദ്ദേഹം 1982 മുതൽ 1996 വരെ മൂന്ന് തവണ ബംഗാള്‍ സിപിഎം സര്‍ക്കാരിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. രണ്ട് തവണ രാജ്യസഭാ അംഗവുമായി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാശ് ഘോഷ് കഴിഞ്ഞ ദിവസം കൊവിഡ് രോഗബാധിതനായി മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam