അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; 'ലോക് തന്ത്ര സേനാനി സമ്മാൻ' പദ്ധതി പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ

Published : Aug 09, 2026, 07:00 PM IST
suvendu adhikari announces 10000 allowance for 325 emergency prisoners loktantra senani bsm

Synopsis

‘പശ്ചിമബം​ഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

കൊൽക്കത്ത: അടിയന്തരാവസ്ഥ കാലത്ത് തടവിൽ കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് പശ്ചിമബം​ഗാൾ സർക്കാർ. ‘പശ്ചിമബം​ഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

പെൻഷൻ പദ്ധതിയിലൂടെ ജനാധിപത്യം സംരക്ഷിക്കാൻ കടുത്ത പീഡനങ്ങൾ അനുഭവിച്ച ധീരരായ പോരാളികളെ ആദരിക്കുകയാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഇത്തരം ധീരരായവരുടെ ആദർശങ്ങളിലാണ് പുതിയ സർക്കാർ നിലനിൽക്കുന്നത്. പുതിയ പദ്ധതി പ്രകാരം അടിയന്തരാവസ്ഥ കാലത്ത് തടവിൽ കഴിഞ്ഞ 325 പേർക്ക് ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25-ന് കേന്ദ്ര സർക്കാർ സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുന്നുണ്ട്. നേരത്തേ രാജ്യത്ത് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവരെ ആദരിക്കുകയും ഇവർക്ക് പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയിലാണ് ബം​ഗാളിലെ ബിജെപി സർക്കാരും പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ കൊല്ലപ്പെട്ടേനേ...'; ബം​ഗാളിൽ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം; ചെളിയേറ്, പിന്നാലെ കല്ലും കുപ്പികളും എറിഞ്ഞു
ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം, ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗം; എൻടിഎയിൽ കൂടുതൽ ഉന്നത നിയമനങ്ങൾക്കും തീരുമാനം