അജ്ഞാത രോ​ഗാവസ്ഥ, ദിവസം മുഴുവൻ കുളത്തിൽ; കൗമാരക്കാരന് അനന്ത് അംബാനിയുടെ സഹായം, വിദ​ഗ്ധ ചികിത്സയ്ക്കായി മുംബൈയിലെത്തിച്ചു

Published : Aug 18, 2026, 06:55 PM IST
iqbal in pond water

Synopsis

കഴിഞ്ഞദിവസങ്ങളിലാണ് രാവും പകലുമെല്ലാം കുളത്തിലെ വെള്ളത്തിൽ ചിലവഴിക്കുന്ന ഇഖ്ബാലിന്റെ ​​ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായത്. പുറത്ത് നിൽക്കുമ്പോൾ ദേഹമാസകലം കഠിനമായ നീറ്റൽ അനുഭവപ്പെടുന്നതിനാലാണ് ഇഖ്ബാൽ മിക്കസമയവും കുളത്തിൽ ഇറങ്ങിനിന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതടക്കം ഇവിടെനിന്നായിരുന്നു.

കൊൽക്കത്ത: അജ്ഞാതമായ രോ​ഗാവസ്ഥ കാരണം മിക്കസമയത്തും കുളത്തിൽ കഴിയുന്ന കൗമാരക്കാരന് അനന്ത് അംബാനിയുടെ സഹായഹസ്തം. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇഖ്ബാലിനെ തേടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയുടെ വിളിയെത്തിയത്. അനന്ത് അംബാനിയുടെ ഇടപെടലിൽ വിദ​ഗ്ധ ചികിത്സ നൽകാനായി ഇഖ്ബാലിനെ പശ്ചിമബം​ഗാളിൽനിന്ന് മുംബൈയിൽ എത്തിച്ചു.

കഴിഞ്ഞദിവസങ്ങളിലാണ് രാവും പകലുമെല്ലാം കുളത്തിലെ വെള്ളത്തിൽ ചിലവഴിക്കുന്ന ഇഖ്ബാലിന്റെ ​​ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായത്. പുറത്ത് നിൽക്കുമ്പോൾ ദേഹമാസകലം കഠിനമായ നീറ്റൽ അനുഭവപ്പെടുന്നതിനാലാണ് ഇഖ്ബാൽ മിക്കസമയവും കുളത്തിൽ ഇറങ്ങിനിന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതടക്കം ഇവിടെനിന്നായിരുന്നു. വെള്ളത്തിൽനിന്ന് കയറിയാൽ ശരീരത്തിൽ കഠിനമായ നീറ്റലും പൊള്ളലേൽക്കുന്നത് പോലെയുള്ള അനുഭവവുമാണെന്നാണ് ഇഖ്ബാൽ പറഞ്ഞിരുന്നത്. ഇതിൽനിന്ന് രക്ഷതേടിയാണ് കൗമാരക്കാരൻ മണിക്കൂറുകളോളം കുളത്തിൽ കഴിഞ്ഞിരുന്നത്. ഇതിന്റെ ​​ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അനന്ത് അംബാനി ഇടപെട്ടത്.

അനന്ത് അംബാനിയുടെ നിർദേശപ്രകാരം ആകാശമാർ​ഗമാണ് ഇഖ്ബാലിനെ മുംബൈയിലെത്തിച്ചത്. തുടർന്ന് മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിലെ വിദ​ഗ്ധസംഘം ഇഖ്ബാലിനെ പരിശോധിച്ചുവരികയാണ്.

അജ്ഞാത രോ​ഗാവസ്ഥ കാരണം ദുരിതമനുഭവിക്കുന്ന ഇഖ്ബാലിനെ മാതാപിതാക്കൾ നേരത്തേ പല ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എന്താണ് രോ​ഗമെന്നോ രോ​ഗകാരണമോ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ​ഗ്ധ ചികിത്സയ്ക്കും വിധേയമാക്കാനായില്ല. ഇതേത്തുടർന്ന് ദിവസം മുഴുവനും കുളത്തിലിറങ്ങിനിന്നാണ് ഇഖ്ബാൽ നീറ്റലിൽനിന്ന് രക്ഷതേടിയിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുളവുകാട് പൊലീസ് സ്റ്റേഷനിൽ പതിവായി ഭക്ഷണം തേടിയെത്തിയ യുവാവ് ഉന്നത ബിരുദധാരി; നാല് വർഷം മുൻപ് കാണാതായ യുവാവിന് രക്ഷകരായി കൊച്ചി സിറ്റി പോലീസ്
ചെലവാക്കിയത് 87 ലക്ഷം, പലിശയായും സംഭാവനയായും കോടിക്കണക്കിന് പണമെത്തി; പിഎം കെയർസ് കണക്ക് പുറത്തുവിട്ട് കേന്ദ്രം