
ബെംഗളൂരു: ബെംഗളൂരു - മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് നടക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ ബയ്യപ്പനഹള്ളിയിലുള്ള സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. ചടങ്ങിൽ മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. നവംബർ മൂന്നു മുതലാകും പതിവ് സർവീസ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് ബെംഗളൂരു - മുംബൈ റൂട്ടിൽ സർവീസിന് ഒരുങ്ങുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 16 മണിക്കൂറായി കുറയ്ക്കും എന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പ്രധാന സവിശേഷത. ആധുനികവും സുഗമവുമായ യാത്ര പ്രദാനം ചെയ്യുന്ന ട്രെയിൻ, എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും (സിഎസ്എംടി) ഇടയിലാണ് സർവീസ് നടത്തുക. ഒരു ദിശയിൽ 1118 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുക.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 7:50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:55ന് മുംബൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം എന്നാണ് റിപ്പോർട്ട്. മുംബൈയിൽ നിന്ന് രാത്രി 8:10നാണ് മടക്കയാത്ര. പിറ്റേദിവസം രാവിലെ 11:55ന് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരും. അതേസമയം റെയിൽവേ ഔദ്യോഗികമായി സമയക്രമം പുറത്തുവിട്ടിട്ടില്ല. കല്യാൺ, പൂനെ, സോലാപൂർ, കൽബുർഗി, യാദ്ഗിർ, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾക്ക് 22 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam