
ബെംഗളൂരു: കടയിൽ ഉച്ചഭാഷിണിയിൽ ഭജന വെച്ചതിന് കടയുടമയെ ഒരു സംഘം മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം. മുകേഷ് എന്ന കടയുടമയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമമാണ് അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ചുമത്തിയത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More... ടൂവീലറിൽ നടുറോഡിൽ '8'; ഡ്രൈവിങ് ടെസ്റ്റിൽ അന്യായമായി തോൽപ്പിക്കുന്നെന്ന് ആരോപണം, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
മുകേഷ് ഉച്ചഭാഷിണിയിൽ ഭജൻ വെച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചത്തിൽ ഭജൻ വച്ചത് തങ്ങളുടെ പ്രാർത്ഥനയെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ചിലർ എതിർപ്പുമായെത്തി. വാക്കുതർക്കത്തെ തുടർന്ന് മുകേഷിനെ ആക്രമിച്ച സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam