പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ മരണ സമയം ഉച്ചക്ക് 1 മണി, മകൾ തൂങ്ങി മരിച്ചത് അമ്മ ബന്ധുക്കളെ അറിയിച്ചത് രാത്രി 10 മണിക്ക്; തനുശ്രീയുടെ മരണത്തിൽ ദുരൂഹത

Published : Apr 11, 2026, 09:55 AM IST
Bengaluru student found dead

Synopsis

രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രീയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്.

ബെംഗളൂരു: പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തനുശ്രീയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്. ഈ വിവരം പുറത്തായതോടെയാണ് തനുശ്രീയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ വീട്ടുകാർ രംഗത്തെത്തിയത്.

പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. വെള്ളിയാഴ്ചയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നത്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മാതാവിന്‍റെയും ബന്ധുക്കളുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെന്നൈ-കടലൂർ 175 കിലോമീറ്റർ ദൂരം വിജയുടെ റോഡ്ഷോ, യുവാക്കൾ ബൈക്കുകളിൽ പിന്തുടരുന്നു, റോഡ് ഷോ മാറ്റിവെച്ചു
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്; ജീവനക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാണ് പരാതി