
ബംഗളൂരു: 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ ദീപാംശു ധര്‍മ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന പാര്‍ട്ടിയില്‍ ദീപാംശു അമിതമായി മദ്യപിച്ചിരുന്നു. പാര്‍ട്ടിക്ക് ശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയ ദീപാംശു, ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് ദീപാംശുവിന്റെ സുഹൃത്തുക്കള്‍ ഉറക്കത്തിലായിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അങ്ങനെയാണ് മരണം സുഹൃത്തുക്കള്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
നടക്കാനിറങ്ങിയ പ്രഥമാധ്യാപകന്‍ വാഹനമിടിച്ച് മരിച്ചു
തിരുവനന്തപുരം: ദേശീയപാതയില്‍ നടക്കാനിറങ്ങിയ പ്രഥമാധ്യാപകന്‍ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്രഥമാധ്യാപകനായ കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയില്‍ മാങ്കുഴിക്കു സമീപമായിരുന്നു അപകടം. ചാവടിമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പാങ്ങപ്പാറ ഭാഗത്തേക്കു നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. റോഡിന്റെ മധ്യത്തായി പരുക്കേറ്റ നിലയില്‍ കിടന്ന സുരേഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി.
സുരേഷ് കുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഭാര്യ: കെ.എ.രൂപ (സീനിയര്‍ സൂപ്രണ്ട്, ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരം). മക്കള്‍, ഡോ. കെ.എസ്.സൗരവ്, കെ.എസ്.സന്ദീപ്.
'കരാര്‍ ലംഘിക്കുകയാണ് ബാല ചെയ്‍തത്, ജീവനാംശമായി കിട്ടിയത് 25 ലക്ഷം', മറുപടിയുമായി അമൃത