ഇൻസ്റ്റഗ്രാം പരിചയം, പിന്നാലെ വിവാഹഭ്യ‍ർത്ഥന, നോ പറഞ്ഞിട്ടും ശല്യം ചെയ്തു; എതിർത്ത യുവതിയുടെ വസ്ത്രം വലിച്ചുകീറി, ആക്രമിച്ച് യുവാവ്

Published : Dec 24, 2025, 05:01 PM IST
woman attacked in bengaluru

Synopsis

കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന യുവതിയെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവിടേക്കെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

 ബെംഗളൂരു: ക‍ർണാടകയിലെ ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ പട്ടാപ്പകൽ ആക്രമിച്ച് യുവാവ്. നവീൻ കുമാർ എന്ന യുവാവാണ് 21 കാരിയെ നാട്ടുകാർ നോക്കി നിൽക്കെ പരസ്യമായി ആക്രമിക്കുകയും കയറിപ്പിടിക്കുകയും ചെയ്തത്. ഡിസംബർ 22 ന് ഉച്ചകഴിഞ്ഞ് 3:20 ഓടെയാണ് സംഭവം നടന്നത്. 2024ൽ നവീനും യുവതിയും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇരുവരും ചാറ്റിംഗിലൂടെയും ഫോൺ വിളിയിലൂടെയും സൗഹൃദം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയത് യുവതി നിരസിച്ചു. തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും നവീൻ യുവതിയെ നിരന്തരം ശല്യം ചെയ്തു. എത് എതിർത്തതോടെയാണ് പ്രതി യുവതിയെ പട്ടാപ്പകൽ ആക്രമിച്ചത്.

ബെംഗളൂരു ജ്ഞാനഭാരതി ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്. കൂട്ടുകാരിക്കൊപ്പം സ്കൂകട്ടറിലെത്തിയ യുവതിയെ കാറിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ഇയാൾ യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന യുവതിയെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവിടേക്ക് കാറിൽ എത്തിയ നവീൻ അടുത്തെത്തി യുവതിയുടെ എടുത്ത് പരിശോധിക്കുന്നതും തുടർന്ന് അയാൾ അവളുടെ അടുത്തേക്ക് നീങ്ങി കയറിപ്പിടിക്കുകയായിരുന്നു.

പ്രതി യുവതിയുടെ തലയിലും പുറകിലും അടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇവരുടെ വസ്ത്രവും യുവാവ് വലിച്ച് കീറി. സംഭവസ്ഥലത്ത് ആളുകളുണ്ടായിട്ടും ആരും യുവതിയെ സഹായിക്കാൻ തയ്യാറായില്ല. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ
പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, സംഭവം ബെംഗളൂരുവിൽ