ബെംഗളൂരു ജ്ഞാനഭാരതിയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നവീൻ കുമാർ എന്നയാൾ യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു. യുവതിയെ നവീൻ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred