ബ്ലാക്ക്‌മെയിലിങും പീഡനവും; ആണ്‍ സുഹൃത്തിന്‍റെ ശല്യം സഹിക്കാനാവാതെ ബെംഗളൂരുവിൽ 22-കാരി തടാകത്തിൽ ചാടി ജീവനൊടുക്കി

Published : Aug 24, 2026, 11:37 AM IST
Police Vehicle-bengaluru woman dies by suicide after alleged blackmail and harassment

Synopsis

ബ്ലാക്ക്‌മെയിലിംഗിനും മാനസിക പീഡനത്തിനും ഇരയായതിനെ തുടർന്ന് 22 കാരിയായ യുവതി ബെംഗളൂരുവിലെ അഗര തടാകത്തിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: ബ്ലാക്ക്‌മെയിലിംഗിനും മാനസിക പീഡനത്തിനും ഇരയായതിനെ തുടർന്ന് 22 കാരിയായ യുവതി ബെംഗളൂരുവിലെ അഗര തടാകത്തിൽ ചാടി ജീവനൊടുക്കി. അരോഡി സ്വദേശിയായ വാണിശ്രീയാണ് മരിച്ചത്. പ്രദേശത്തെ ഒരു ജ്വല്ലറിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അഭിഷേക് എന്ന യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി വാണിശ്രീ എഴുതിവെച്ച കത്തിൽ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 22-ന് രാവിലെ മുറിയിലെ സഹപ്രവർത്തകയാണ് ഈ കുറിപ്പിനെക്കുറിച്ച് വാണിശ്രീയുടെ സഹോദരി പൂജയെ അറിയിക്കുന്നത്.

സഹോദരിയും പി.ജി ഉടമയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഗര തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാണിശ്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അഭിഷേകിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഭിഷേക് വാണിശ്രീയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ അവ‍ർക്കൊപ്പം'; വാക്ക് പാലിച്ച് വിജയ്; പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോ​ഗിക പ്രഖ്യാപനം
ടിഫിൻ ബോക്സിൽ ഐഇഡി; ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്, മൂന്നുപേർ അറസ്റ്റിൽ