ടിഫിൻ ബോക്സിൽ ഐഇഡി; ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്, മൂന്നുപേർ അറസ്റ്റിൽ

Published : Aug 24, 2026, 10:39 AM IST
chandigarh terror plot

Synopsis

ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ചണ്ഡീ​ഗഢ്: ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ചണ്ഡീ​ഗഢിലെ സെക്ടർ 43-യിലെ ബസ് ടെർമിനലിന് സമീപത്തുനിന്നാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ലവ്പ്രീത് സിങ്(19) ജഷൻപ്രീത് സിങ്(21) പ്രഭ്പ്രീത് സിങ്(19) എന്നിവരാണ് പിടിയിലായവർ. ടിഫിൻ ബോക്സ് ബാ​ഗിനുള്ളിലാണ് ഐഇഡിയെന്ന് കരുതുന്ന സ്ഫോടകവസ്തു ഇവർ സൂക്ഷിച്ചിരുന്നത്. പിടിയിലായവരെല്ലാം വിഘടനവാദി സംഘടനയായ ബബർ ഖൽസയിലെ അം​ഗങ്ങളാണെന്നാണ് സംശയം. പ്രതികളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ