13കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ 40കാരി ജീവനൊടുക്കി, കാരണമറിയാതെ കുടുംബവും പൊലീസും

Published : Apr 15, 2026, 09:24 AM IST
Suvarna

Synopsis

മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്ത്രീയുടെ ഭർത്താവ് ചന്ദ്രശേഖറും (45) സുവർണയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ മഞ്ജുനാഥും പരാതി നൽകി.

ബെംഗളൂരു: ബെംഗളൂരുൽ 40 വയസ്സുകാരി തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്. സുവർണ എന്ന സ്ത്രീയുടെയും 13 വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ വീട്ടിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ, സ്ത്രീ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് ഫോറൻസിക് വിദ​ഗ്ധരും പറഞ്ഞു. രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്ത്രീയുടെ ഭർത്താവ് ചന്ദ്രശേഖറും (45) സുവർണയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ മഞ്ജുനാഥും പരാതി നൽകി. കൂടുതൽ ഫോറൻസിക് വിശകലനവും കുടുംബാംഗങ്ങളിൽ നിന്നുള്ള മൊഴികളും കേസിൽ നിർണായകമാകുമെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നു'; വെളിപ്പെടുത്തലുമായി വീരപ്പൻ്റെ മകൾ വിദ്യാറാണി
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, 7പേർക്ക്​ ​ഗുരുതര പരിക്ക്