അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, 7പേർക്ക്​ ​ഗുരുതര പരിക്ക്

Published : Apr 15, 2026, 08:40 AM IST
accident death

Synopsis

അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. 

ബെം​ഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. അപകട സ്ഥലത്ത് വെച്ച് കാറോടിച്ചയാളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. അതേസമയം, ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയക്കെണിയിൽ വീഴ്ത്തിയത് 180 പെൺകുട്ടികളെ, കിടപ്പറ പങ്കിടുന്ന 350ലധികം വീഡിയോ റെക്കോർഡ് ചെയ്തു, എംപിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ
വനിത സംവരണ ഭേദഗതി ബിൽ: ചർച്ചയ്ക്കായി പാർലമെന്‍റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും