
ദില്ലി: അണുബാധയുണ്ടായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹം നദിയില്‍ നിന്നും വെള്ളം ഗ്ലാസില്‍ എടുത്ത് കുടിക്കുന്ന വീഡിയോ വൈറലായി.
നദിയിൽ നിന്ന് വെള്ളം കുടിച്ചതാണ് അണുബാധയുണ്ടാക്കിയത് എന്ന ഊഹാപോഹങ്ങളാണ് പിന്നീട് വന്നത്. ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബ് ട്വീറ്റ് ചെയ്ത വീഡിയോയിൽ, മുഖ്യമന്ത്രി ഒരു നദിയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുക്കുന്നതും അനുയായികളുടെ ആഹ്ളാദാരവങ്ങളും ഉണ്ടായിരുന്നു.
മാൻ ആ വെള്ളം കുടിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമില്ലെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സാധാരണ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ദില്ലിയിലെ ആശുപത്രിയിൽ പോയതെന്ന് ആംആദ്മി പാര്‍ട്ടി പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇപ്പോള്‍ വൈറലായ വീഡിയോ എടുത്തത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും രാജ്യസഭാ എംപിയുമായ ബാബ ബൽബീർ സിംഗ് കാളി ബെയ്ൻ നദി വൃത്തിയാക്കിയതിന്‍റെ വാർഷികത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പങ്കെടുത്ത് പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിൽ വച്ച് നദീജലം കുടിക്കുകയായിരുന്നു. അനുയായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്.
അയൽപക്ക നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള മലിനജലം ഒഴുകുന്ന നദിയാണ് ഇതെന്നും. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നേക്കാം എന്നാണ് പലരും ആംആദ്മി പാര്‍ട്ടി വീഡിയോയ്ക്ക് അടിയില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
"ഗുരു നാനാക്ക് സാഹിബിന്റെ പാദങ്ങൾ തൊട്ട ഭൂമിയായ സുൽത്താൻപൂർ ലോധിയിൽ മുഖ്യമന്ത്രി ഭഗവന്ത്മാൻ വിശുദ്ധജലം കുടിക്കുന്നു' എന്നാണ് ആംആദ്മി പാര്‍ട്ടി വീഡിയോയ്ക്ക് ക്യാപ്ഷന്‍ ഉണ്ടായിരുന്നത്.
ഇഷ്ടമാണ് എന്ന് സ്ത്രീക്ക് മെസേജയച്ചു, ഭർത്താവ് വന്ന് പൊതിരെ തല്ലി, പൊലീസിനെ ടാഗ് ചെയ്ത് പോസ്റ്റും
നുപുർ ശർമയെ കൊല്ലാനെത്തിയ ആൾ പിടിയിൽ, പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam