രാഘവ് ഛദ്ദക്കെതിരെ വീണ്ടും വിമർശനം; 'പാർലമെൻ്റിൽ സമൂസയെക്കുറിച്ചല്ല സംസാരിക്കേണ്ടത്, പിആർ പ്രവർത്തനം നടത്തുന്നു' എന്നും പഞ്ചാബ് മുഖ്യമന്ത്രി

Published : Apr 03, 2026, 03:24 PM IST
Raghav Chadha

Synopsis

ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഗൗരവമായ രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കി ഛദ്ദ സ്വന്തം പ്രശസ്തിക്കായി പ്രവർത്തിക്കുന്നുവെന്ന് മൻ ആരോപിച്ചു. ഈ അഭിപ്രായവ്യത്യാസം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാക്കിയിരിക്കുകയാണ്.

ദില്ലി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ നിന്ന് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി "സോഫ്റ്റ് പിആർ" പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും മൻ ആരോപിച്ചു. രാഘവ് ചദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിച്ചു.

രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമാനത്താവളത്തിലെ കാന്റീനിലെ സമോസയെക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ സംസാരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആം ആദ്മി പാർട്ടി വക്താക്കളും കുറ്റപ്പെടുത്തി. നമ്മൾ എല്ലാവരും അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികളാണെന്നും, രാജ്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരം നിസാര കാര്യങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്ന രീതിയിലാണ് ഭഗവന്ത് മന്നിന്റെ പുതിയ പ്രതികരണം. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന വേളയിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനവിശ്വാസ് ബിൽ, 1000 ത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കി നിയമ ഭേദഗതി, ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു മാസം വരെ വാഹനമോടിക്കുന്നതും ഇനി കുറ്റമല്ല
'മോദിക്കെതിരെ സംസാരിക്കാൻ രാഘവ് ഛദ്ദയ്ക്ക് ഭയം, യഥാർത്ഥ പ്രശ്നങ്ങൾ സംസാരിക്കാൻ മടി'; വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ്