
ദില്ലി: കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക്
അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് വാക്സിൻ വിതരണം വേഗത്തിലാക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്തുന്നുള്ളു. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്ക് നല്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് വിവരം. അതിനു ശേഷമാണ് കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങുക. കുട്ടികളിൽ പരീക്ഷണം ഉടൻ തുടങ്ങുമെന്നാണ് ഭാരക് ബയോടെക് അറിയിച്ചിരിക്കുന്നത്. ഇത് രണ്ടു മാസം വരെ നീണ്ടുനിന്നേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam