ഭീമാകോറേഗാവ് കേസ്: റോണ വില്‍സന് ഇടക്കാല ജാമ്യം

By Web TeamFirst Published Sep 7, 2021, 4:58 PM IST
Highlights

പിതാവ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്.
 

മുംബൈ: ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പോയി കുടുംബത്തെ കാണാനാണ് ജാമ്യം നല്‍കിയത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. ഒരുമാസം നീളുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് റോണ വില്‍സണ്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തിരുന്നു. 

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റോണ വില്‍സണെ പുണെ  പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദില്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!