രാജ്യത്തെ റെയിൽവേയുടെ ശുചിത്വം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്തു. 16 സോണുകളിലായി 96 ട്രെയിനുകളാണ് ഓഡിറ്റ് ചെയ്തത്.

ദില്ലി: രാജ്യത്തെ റെയിൽവേയുടെ ശുചിത്വം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്തു. 16 സോണുകളിലായി 96 ട്രെയിനുകളാണ് ഓഡിറ്റ് ചെയ്തത്. യാത്രക്കാർക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം, പൊതുജനാരോഗ്യം, പരാതി പരിഹാര സെല്ലിന്‍റെ പ്രവർത്തനം എന്നിവയാണ് പരിശോധിച്ചത്. എക്സപ്രസ്, പാസഞ്ചർ ട്രെയിനുകളിലെ ശുചിത്വം സംബന്ധിച്ച് കാര്യമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പിഎസി യോഗം ഇക്കാര്യം പരിഗണിച്ചത്. എല്ലാ സോണുകളിൽ കാലാനുസൃതമായ ശുചിത്വ ഓഡിറ്റുകൾ നടപ്പാക്കുക, യാത്രക്കാരുടെ അഭിപ്രായം നിരന്തരം ശേഖരിക്കുക, ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കുക, ട്രെയിനുകളിൽ ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുക, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേകം തുക വകയിരുത്തുക മുതലായ നിർദേശങ്ങൾ പിഎസി സർക്കാറിന് നൽകി. താൽക്കാലികവും അടിയന്തരവുമായ നടപടികൾ മതിയാകില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. ദീർഘകാല പരിഷ്കാരങ്ങൾ ആവശ്യമാണെന്നും ആവശ്യപ്പെട്ടു. റെയിൽവേയെ പ്രതിനിധീകരിച്ച് റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ പങ്കെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player