ക്യാംപസിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഹിന്ദു വിദ്യാർത്ഥിനികൾ, പ്രതിഷേധം, ശുദ്ധീകരണ ആചാരങ്ങളുമായി വിഎച്ച്പി

Published : Mar 16, 2026, 11:19 AM IST
iftar meet controversy

Synopsis

മാർച്ച് 11നാണ് ഭോപ്പാലിലെ സ്വകാര്യ കോളേജിൽ മുസ്ലിം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി ഇഫ്താർ വിരുന്ന സംഘടിപ്പിച്ചത്. ഇഫ്താർ വിരുന്നിൽ കോളേജിലെ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് തീവ്ര ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.

ഭോപ്പാൽ:ക്യാംപസിനുള്ളിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുത്തു. പിന്നാലെ കോളേജിൽ ശുദ്ധീകരണ ആചാരങ്ങളുമായി വിഎച്ച്പി അനുഭാവികൾ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മാർച്ച് 11നാണ് ഭോപ്പാലിലെ സ്വകാര്യ കോളേജിൽ മുസ്ലിം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി ഇഫ്താർ വിരുന്ന സംഘടിപ്പിച്ചത്. ഇഫ്താർ വിരുന്നിൽ കോളേജിലെ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് തീവ്ര ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. 

വിവിധ സംഘടനകൾ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ മുദ്രാവാക്യം വിളികളും ഹനുമാൻ ചലിസയുമായി എത്തിയ പ്രതിഷേധക്കാർ വിദ്യാഭ്യാസ മേഖലയിൽ ഇസ്ലാമികവത്കരണം നടത്തുന്നുവെന്നാണ് ആരോപിച്ചത്. പ്രതിഷേധത്തിനിടയിലാണ് ചില പ്രവർത്തകർ ക്യാംപസിൽ ഗംഗാ ജലം തളിച്ചത്. ശുദ്ധീകരണ ചടങ്ങുകളുടെ ഭാഗമായാണ് ഗംഗാജലം തളിച്ചതെന്നാണ് വിഎച്ച്പി അനുഭാവികൾ പ്രതികരിച്ചത്. മേഖലയിൽ സംഘർഷാവസ്ഥ വന്നതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു.

 

 

കോളേജിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിൽ നിഗൂഡമായ അജൻഡയുണ്ടെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് കൺവീനർ ജിതേന്ദ്ര ചൌഹാൻ ആരോപിക്കുന്നത്. ഇത്തരം പരിപാടികൾ കോളേജുകൾക്കുള്ളിൽ നടത്താൻ അനുവദിക്കില്ലെന്നും ജിതേന്ദ്ര ചൌഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കോളേജിനുള്ള ഇഫ്താർ വിരുന്ന് നടത്തിയതിന് പിന്തുണച്ച് കോളേജ് അധികൃതർ രംഗത്ത് എത്തി. എല്ലാ വിശ്വാസത്തിലുമുള്ള ആഘോഷങ്ങൾ ക്യാംപസിൽ നടത്താറുണ്ടെന്നും അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് ക്യാംപസിൽ ഹോളി ആഘോഷിച്ചതെന്നും മതമൈത്രി സംരക്ഷിക്കേണ്ടതിന് ഇത്തരം ആഘോഷങ്ങൾ അനിവാര്യമാണെന്നും കോളേജ് അധികൃതർ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ! ഇനി തത്കാൽ കിട്ടില്ലെന്ന പേടി വേണ്ട! 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസ‌‌ർവേഷൻ സിസ്റ്റം മാറുന്നു
ഭക്ഷണം പാകം ചെയ്യാൻ ഗ്യാസില്ല, സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് പാനീപൂരി, ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന്