വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും പശുവിനെ ഇടിച്ചു; മുൻഭാ​ഗത്ത് കേടുപാടുകൾ

Published : Apr 28, 2023, 01:04 PM ISTUpdated : Apr 28, 2023, 01:10 PM IST
വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും പശുവിനെ ഇടിച്ചു; മുൻഭാ​ഗത്ത് കേടുപാടുകൾ

Synopsis

ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിൻ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലിൽ വെച്ച് പശുവിനെ ഇടിച്ചിരുന്നു.

ഭോപ്പാൽ: വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും പശുവിനെ ഇടിച്ചു. ദില്ലി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസാണ് ​ഗ്വാളിയോറിൽ വെച്ച് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ട്രെയിനിന്റെ മുൻഭാ​​ഗത്ത് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.15നാണ് അപകടമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കേടുപാടുകൾ തീർത്ത ശേഷം ട്രെയിൻ സർവീസ് തുടർന്നു. ​ഗ്വാളിയോറിലെ ദാബ്രയിൽ വെച്ചാണ് അപകടം. പശു ട്രാക്കിലേക്ക് പെട്ടെന്ന് കയറുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

15 മിനിറ്റോളം നിർത്തിയിട്ടതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിൻ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലിൽ വെച്ച് പശുവിനെ ഇടിച്ചിരുന്നു. ഹസ്രത് നിസാമുദ്ദീൻ-റാണി കമലാപതി വന്ദേഭാരത് എക്സ്പ്രസ് 7.50 മണിക്കൂറെടുത്താണ് 709 കിലോമീറ്റർ ഓടിയെത്തുന്നത്. നേരത്തെ മുംബൈ-അ​ഹമ്മദാബാദ് വന്ദേഭാരത് പശുവിനെ ഇടിച്ചിരുന്നു. 

കാസർകോട് നിന്ന് യാത്ര തുടങ്ങി വന്ദേഭാരത്; യാത്രാനുഭവം അറിയാൻ കയറിയവര്‍ ഏറെ, മെയ് 2 വരെ സീറ്റ് ഫുള്‍

കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട സെമി ഹൈ സ്പീഡ് ട്രയിനാണ് ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ അതുലില്‍ വച്ചാണ് കാലിയെ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസ് 15 മിനിറ്റോളം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 8.17ഓടെയായിരുന്നു സംഭവം. ഈ മാസം തന്നെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്.

അതുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ട്രാക്കിലേക്ക് കയറിയ കാളയെയാണ് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഇത്തരം അപകടങ്ങളില്‍ ട്രെയിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ആഘാതമുണ്ടാവാതിരിക്കാനായുള്ള പ്രത്യേക രൂപ കല്‍പനയാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. അതിനാല്‍ തന്നെ ഇത് വളരെ വേഗം തന്നെ മാറ്റി വയ്ക്കാനാവുമെന്ന് റെയില്‍വേ അധികൃതര്‍ വിശദമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ