
തിംഫു: ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ. ഭൂട്ടാൻ ഗെലെഫു മൈൻഡ്ഫുൾനസ് സിറ്റിയിൽ നിർമ്മിച്ച 76-ാം നമ്പർ വിശുദ്ധ സ്തൂപം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. ബൗദ്ധ പാരമ്പര്യത്തിലെ പവിത്രമായ ലഹാബാബ് ദുച്ചെൻ ആഘോഷവേളയിലാണ് 108 വിശുദ്ധ സ്തൂപങ്ങളുടെ നിർമ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും നടന്നത്.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്, രാജ്ഞി ജെത്സുൻ പേമ, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിനും നൽകിയ വലിയൊരു ആദരവാണിതെന്ന് ചടങ്ങിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് കിരൺ റിജിജു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam