ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം, സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്

Published : Nov 02, 2026, 07:04 PM IST
CM Vijay

Synopsis

തേനിയിലെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ച അന്വേഷിക്കാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഡിജിപി ജെ കെ തൃപാഠിയുടെ നേതൃത്വത്തിലുള്ള സമിതി സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ നിർദേശിക്കും. അതേസമയം, തേനിയിൽ നിന്ന് ജയിൽ ചാടിയ മുഴുവൻ തടവുകാരെയും പൊലീസ് പിടികൂടി.

ചെന്നൈ: തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷൻ. ജയിൽ ചാട്ടത്തിന്‍റെ കാരണങ്ങൾ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വർധിപ്പിക്കാൻ നടപടികൾ നിർദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകൾ പരിശോധിച്ച് ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടാനും വീഴ്ച വരുത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

തേനി ജയിൽ ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് സമിതി രൂപീകരണം. തേനിയിൽ നിന്ന് ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകൽ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ, ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
രാഹുലിന്‍റെ പോരാട്ടം നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയെന്ന് അമിത് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുൽ; മഹാറാലിക്ക് പിന്നാലെ വാക്‌പോര്