ലഡാക്കിൽ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വൻ അപകടം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Published : Aug 22, 2024, 03:50 PM IST
ലഡാക്കിൽ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വൻ അപകടം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Synopsis

അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്

ദില്ലി:ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.  ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ ബസ് തകര്‍ന്നു. അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി, പുഴയിലെ പാറയിടുക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം