ബെല്ലാരിയിൽ വൻ സ്വർണ, പണ വേട്ട: 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു

Published : Apr 08, 2024, 09:32 AM ISTUpdated : Apr 08, 2024, 10:46 AM IST
ബെല്ലാരിയിൽ വൻ സ്വർണ, പണ വേട്ട: 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു

Synopsis

കാംബാലി ബസാർ എന്നയിടത്തുള്ള സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് റെയ്ഡ് നടത്തിയത്. 

ബെം​ഗളൂരു: ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താൽ 1.9 കോടിയുടെ മതിപ്പ് വരും. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു