
ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. വോട്ടർപ്പട്ടിക പരിഷ്കരണ വിവാദത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏവരും അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന വടക്കേന്ത്യയിലെ ഛാത്ത് പൂജക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ മടങ്ങിയെത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ദില്ലിയിൽ ബിഹാറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന ഛാത്ത് പൂജ ആഘോഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയിൽ ആവശ്യമുയർന്നത്. അതുകൊണ്ടുതന്നെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തെരഞ്ഞെടുപ്പ് ഉണ്ടാകാനാണ് സാധ്യത. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജെ ഡി യുവും പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ രണ്ട് ഘട്ടമായി നടത്തണമെന്നാണ് ബി ജെ പി ആവശ്യമുയർത്തിയത്. 2 ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും സൂചനയുണ്ട്. നവംബർ 22 നാണ് ബിഹാറിൽ നിലവിലെ സർക്കാറിന്റെ കാലാവധി തീരുന്നത്.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയും രംഗത്തെത്തിയിരുന്നു. എസ് ഐ ആറിനെ ബിഹാറിലെ എല്ലാ ജനങ്ങളും സ്വാഗതം ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറ്റ്നയിൽ പറഞ്ഞു. എല്ലാം നിയമപ്രകാരമാണ് പൂർത്തിയാക്കിയതെന്നും, ബിഹാറിലെ ബി എൽ ഒ മാർ എല്ലാവരും മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഈ മാസം 28 ന് അവസാനിക്കുന്ന ഛാത്ത് പൂജയ്ക്ക് പിന്നാലെ വോട്ടെടുപ്പ് നടത്തുമെന്നും കമ്മീഷൻ സൂചന നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് നടത്തും, പോളിംഗ് സ്റ്റേഷന് തൊട്ടുപുറത്ത് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ കണ്ടെയിനറുകൾ സ്ഥാപിക്കും, തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ വിവരങ്ങളും പോളിംഗ് പൂർത്തിയാകുന്നതിന് തൊട്ടുപിന്നാലെ എല്ലാവർക്കും ലഭ്യമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam