അവസാന നിമിഷം വൻ ട്വിസ്റ്റ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഒഴിഞ്ഞ ബങ്കിപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി

Published : Jul 10, 2026, 09:19 PM IST
bjp

Synopsis

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റി. നേരത്തെ പ്രഖ്യാപിച്ച അഭിഷേക് കുമാറിന് പകരം നീരജ് കുമാർ സിൻഹയെയാണ് പാർട്ടി പുതിയ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അവസാന നിമിഷം മാറ്റം വരുത്തി പാർട്ടി നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം. മണ്ഡലത്തിൽ നേരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന അഭിഷേക് കുമാറിനെ മാറ്റിയാണ് പകരം നീരജ് കുമാർ സിൻഹയെ പുതിയ സ്ഥാനാർത്ഥിയായി ബി ജെ പി കേന്ദ്ര നേതൃത്വം നിശ്ചയിച്ചത്. നിലവിലെ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഒഴിഞ്ഞതിനെ തുടർന്നാണ് ബങ്കിപ്പൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നാടകീയമായ ഈ സ്ഥാനാർത്ഥി മാറ്റം ബിഹാർ രാഷ്ട്രീയത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കുടുംബങ്ങൾക്ക് പ്രതിമാസം 18000 രൂപ വരെ വരുമാനം'; അതിഥി തൊഴിലാളികളെ തിരികെ സ്വന്തം നാട്ടിലെത്തിക്കാൻ നിർദേശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി
ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം