
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയതിന്റെ പേരിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനെതിരെ ബീഹാർ കോടതി കേസെടുത്തു. ബിജെപി ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടിറ്റു ബഡ്വാൾ ആണ് പരാതി നൽകിയത്. മോദിക്കെതിരെ കനയ്യകുമാർ വിദ്വേഷപരാമർശം നടത്തിയെന്നാണ് ബഡ്വാളിന്റെ ആരോപണം. പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) സീറ്റിൽ ബഗൂസാറ മണ്ഡലത്തിൽ നിന്ന് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് കനയ്യകുമാർ മോദി വിരുദ്ധ പരാമർശം നടത്തിയതെന്നാണ് ആരോപണം. ജെഎൻയു ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന വിഷയത്തിൽ കനയ്യകുമാറിനെതിരെ മുമ്പും കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam