
ലക്നൗ: ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ തെരുവ് കച്ചവടം ചെയ്യുകയായിരുന്ന കശ്മീരികള്‍ക്ക് ക്രൂരമര്‍ദ്ദനം. വിശ്വ ഹിന്ദു ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട് വന്നവരാണ് കശ്മീരില്‍ നിന്നുള്ള രണ്ട് വഴിയോര കച്ചവടക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്.
കശ്മീരില്‍ നിന്നുള്ളവരായത് കൊണ്ടാണ് മര്‍ദ്ദിക്കുന്നതെന്ന് വിളിച്ചു പറഞ്ഞായിരുന്നു ഇവര്‍ കശ്മീരി യുവാക്കളെ നീണ്ട ദണ്ഡ് വച്ച് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മറ്റു തെരുവു കച്ചവടക്കാര്‍ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇവര്‍ തന്നെ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.
ആക്രമണത്തില്‍ പങ്കാളിയായ ബജ്റഗ് സൊങ്കാര്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ലക്നൗ എസ്പി കല്‍നിധി നൈതാനി അറിയിച്ചു. അറസ്റ്റിലായ സൊങ്കാര്‍ ഒരു കൊലക്കേസടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam