ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് അനിൽ ആൻ്റണി, 'കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും'

Published : Nov 14, 2025, 10:55 AM IST
Anil Antony

Synopsis

കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി പറഞ്ഞു.

ദില്ലി: ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അനിൽ ആൻ്റണി ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്. കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ, നിതീഷ് വീണ്ടും അധികാരത്തിലേക്ക്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പാണ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷമായ 122 സീറ്റിലും ലീഡ് ചെയ്ത് എന്‍ഡിഎ മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ തകർച്ചയാണ് ഉണ്ടായത്.  66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നതാണ്. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി